ദുബൈയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

ദുബൈയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

ദുബൈ: ശൈഖ് സായിദ് റോഡില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എല്ലാവരും ഏഷ്യക്കാരാണ്. ഇവര്‍ സഞ്ചരിച്ച വാഹനം കത്തിച്ചാമ്പലായി.

അബുദബിയില്‍ നിന്ന് ദുബൈയിലേക്കുള്ള ദിശയില്‍ ദുബൈ പാര്‍ക്‌സും റിസോര്‍ട്ട്‌സും കഴിഞ്ഞയുടനെയുള്ള പ്രദേശത്താണ് അപകടമുണ്ടായതെന്ന് ജബല്‍ അലി പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ.ആദില്‍ അല്‍ സുവൈദി പറഞ്ഞു. വിവരമറിഞ്ഞ് ബുധനാഴ്ച വൈകിട്ട് 4.40ന് തന്നെ സംഭവസ്ഥലത്ത് പോലീസെത്തി. അപകടത്തില്‍ പെട്ട ഒരു കാറാണ് കത്തിനശിച്ചത്. ഡ്രൈവ് ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അനുവദനീയ വേഗപരിധി പാലിക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും ബ്രിഗേഡിയര്‍ അല്‍ സുവൈദി ഓര്‍മിപ്പിച്ചു.

Share this story