സംസം വെള്ളം ഓണ്‍ലൈനില്‍ ലഭിക്കും

സംസം വെള്ളം ഓണ്‍ലൈനില്‍ ലഭിക്കും

ജിദ്ദ: റമളാന്‍ മാസത്തില്‍ സംസം, സൗദി ഇലക്ട്രോണിക് ബിസിനസ്സ് പ്ലാറ്റ്‌ഫോമായ എച്ച് എന്‍ എ കെ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് ജനറല്‍ പ്രസിഡന്‍സി അറിയിച്ചു. നാഷണല്‍ വാട്ടര്‍ കമ്പനിയുടെ പദ്ധതി അനുസരിച്ചാണിത്.

മക്ക നഗരത്തിലാണ് പ്രധാനമായും വിതരണമുള്ളത്. ക്രമേണ സൗദിയിലെ മറ്റ് മേഖലകളിലേക്കും നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. അഞ്ച് ലിറ്ററിന്റെ നാല് കുപ്പികളാണ് ഓരോരുത്തര്‍ക്കും ഓണ്‍ലൈനില്‍ വാങ്ങാനാകുക. ആദ്യ തവണ വാങ്ങിയാല്‍ പിന്നെ 30 ദിവസത്തിന് ശേഷമേ രണ്ടാം തവണ ഓര്‍ഡര്‍ നല്‍കാനാകൂ. അഞ്ച് ലിറ്ററിന്റെ ഒരു ബോട്ടിലിന് 7.5 റിയാലാണ് വില. ഡെലിവറിക്ക് 21 റിയാലും ഈടാക്കും.

ചില്ലറ വില്‍പ്പന കമ്പനിയായ പാണ്ട അതിന്റെ ബ്രാഞ്ചുകളില്‍ സംസം വിതരണം ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് രണ്ട് ബോട്ടിലുകള്‍ വാങ്ങാം. അഞ്ച് റിയാലാണ് ഒന്നിന്റെ വില.

Share this story