കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മൂന്ന് മലയാളികൾ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മൂന്ന് മലയാളികൾ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മൂന്ന് മലയാളികൾ കൂടി മരിച്ചു. റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലാണ് മരണം. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 273 ആയി

കൊല്ലം കണ്ണനല്ലൂർ ഷാനവാസ് മൊയ്തീൻ കുഞ്ഞ്(50), കോഴിക്കോട് നന്തി കടലൂൽ സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ്(54) എന്നിവരാണ് റിയാദിൽ മരിച്ചത്. കൊല്ലം ഉമ്മന്നൂർ സ്വദേശി പെണ്ണമ്മ ഏലിയാമ്മ(65)ആണ് കുവൈത്തിൽ മരിച്ചത്.

ഷാനവാസ് കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി റിയാദിലെ അൽ ഹമാദി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹമീദ് ജാബിർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Share this story