ജനകീയ കോണ്‍സുല്‍ ജനറലിന് വികാരനിര്‍ഭര യാത്രയയപ്പ് നല്‍കി ജിദ്ദയിലെ ഇന്ത്യന്‍ സമൂഹം

ജനകീയ കോണ്‍സുല്‍ ജനറലിന് വികാരനിര്‍ഭര യാത്രയയപ്പ് നല്‍കി ജിദ്ദയിലെ ഇന്ത്യന്‍ സമൂഹം

ജിദ്ദ: നഗരത്തിലെ എക്കാലത്തെയും ജനകീയ കോണ്‍സുല്‍ ജനറലായ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന് വൈകാരിക യാത്രയയപ്പ് നല്‍കി ഇന്ത്യന്‍ സമൂഹം. ഇന്ത്യന്‍ പ്രവാസികളുടെ സമസ്ത മേഖലകളിലും വലിയ സംഭാവനകള്‍ സേവനത്തിലൂടെ അര്‍പ്പിച്ച കോണ്‍സുല്‍ ജനറലിന് നാനാതുറകളിലുള്ള നേതാക്കളും പ്രമുഖന്മാരും യാത്രയയപ്പ് നല്‍കി.

ഇതുവരെ കൂടുതല്‍ കാലം കോണ്‍സുല്‍ ജനറലായിരുന്ന ശൈഖ്, തിങ്കളാഴ്ചയാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നത്. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ജനീവയിലെ യു എന്‍ ആസ്ഥാനത്ത് ഇന്ത്യന്‍ പെര്‍മനന്റ് മിഷനില്‍ ഫസ്റ്റ് സെക്രട്ടറിയായ ഡോ.സാദ്രി ആലം ആണ് ഇദ്ദേഹത്തിന് പകരം വരുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഹജ്ജാജിമാര്‍ക്ക് വലിയ സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട് ശൈഖ്. മാത്രമല്ല സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള പത്ത് ലക്ഷം ഇന്ത്യക്കാരുടെ വേദനയിലും പ്രതിസന്ധിയിലും ദുരിതത്തിലുമെല്ലാം കൈത്താങ്ങാകാനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മിഷന് സാധിച്ചു. ആദ്യം ഹജ്ജ് കോണ്‍സുലായും പിന്നീട് കോണ്‍സുലാര്‍ ജനറലായും എട്ട് വര്‍ഷത്തിലേറെ കര്‍മനിരതനായിരുന്നു അദ്ദേഹം.

Share this story