യു എ ഇയിലെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

യു എ ഇയിലെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

അബുദബി: ഇന്ത്യയില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് യു എ ഇ പ്രവാസികള്‍ക്ക് ആശ്വാസകരമായിരുന്ന സ്വകാര്യ ജെറ്റുകളുടെ സര്‍വീസ് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. വിവിധ സന്നദ്ധ സംഘടനകളും കമ്പനികളുമെല്ലാം ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനങ്ങള്‍ പ്രവാസികള്‍ക്ക് വലിയ സാന്ത്വനമായിരുന്നു. പ്രത്യേകിച്ച്, ഷെഡ്യൂള്‍ ചെയ്ത പല വിമാനങ്ങളും ഇന്ത്യയില്‍ നിന്ന് സര്‍വീസ് നടത്താത്തതിനാല്‍ സ്വകാര്യ വിമാനങ്ങളായിരുന്നു പ്രവാസികള്‍ക്ക് ആശ്വാസം.

ഏതുവിധേനയും യു എ ഇയിലെത്താന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് ഈ തീരുമാനം വലിയ നിരാശയാണ് സമ്മാനിച്ചത്. ഇന്ന് മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. എല്ലാ അനുമതികളോടെയും മറ്റുമാണ് ഇവ സര്‍വീസ് നടത്തുന്നത്. 15000 ദിര്‍ഹം വരെ നല്‍കിയാണ് പ്രവാസികള്‍ സീറ്റ് ബുക്ക് ചെയ്തത്.

ഹൈദരാബാദില്‍ നിന്ന് 52 യാത്രക്കാരാണ് സ്വകാര്യ ജെറ്റില്‍ പുറപ്പെടേണ്ടിയിരുന്നത്. ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളൊന്നും പുറപ്പെടുന്നില്ല. നാല് ലക്ഷം ദിര്‍ഹത്തിനാണ് സ്വകാര്യ ജെറ്റ് ഹൈദരാബാദില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്തിരുന്നത്.

Share this story