ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ 15 മുതല്‍ പുനരാരംഭിക്കും

ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ 15 മുതല്‍ പുനരാരംഭിക്കും

അബുദബി: അബുദബിയിലെ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് പുതുക്കല്‍ ജൂലൈ 15 മുതല്‍ പുനരാരംഭിക്കും. അബുദബിയിലെയും അല്‍ ഐനിലെയും ബി എല്‍ എസ് ഇന്റര്‍നാഷണല്‍ സെന്ററുകളില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ അപേക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ജൂലൈ 15ഓടെ പിന്‍വലിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, 60 വയസ്സിന് മുകളിലുള്ളവരും 12 വയസ്സിന് താഴെയുള്ളവരും ഗര്‍ഭിണികളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും സെന്ററുകളില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ബി എല്‍ എസ് സെന്ററുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അപേക്ഷകര്‍ മാസ്‌കും ഗ്ലൗസും ധരിക്കുകയും രാജ്യത്തെ സാമൂഹിക അകലം അടക്കമുള്ള നിയമങ്ങള്‍ പാലിക്കുകയും വേണമെന്നും എംബസിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

മാര്‍ച്ച് മാസത്തിലാണ് എല്ലാ സെന്ററുകളിലുമുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചത്. കൊവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായായിരുന്നു ഇത്.

Share this story