യു എ ഇയിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കാന്‍

യു എ ഇയിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കാന്‍

അബുദബി: വന്ദേഭാരത് മിഷന്‍ വിമാനങ്ങളിലും ചാര്‍ട്ടര്‍ ചെയ്തും യു എ ഇയിലേക്ക് മടങ്ങാന്‍  പ്രവാസികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കണം.

  1. സാധുവായ ഐ സി എ/ ജി ഡി ആര്‍ എഫ് എ. റസിഡന്‍സി- വിദേശകാര്യ ജനറല്‍ ഡയറക്ടറേറ്റിന്റെ അനുമതി
  2. പുറപ്പെടുന്നതിന്റെ 96 മണിക്കൂര്‍ കഴിയുന്നതിന് മുമ്പായി ചെയ്ത കൊവിഡ് പി സി ആര്‍ ടെസ്റ്റ്. പരിശോധനാ ഫലം നെഗറ്റീവ് ആകണം
  3. ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം
  4. കൊവിഡ്- 19- ഡി എക്‌സ് ബി സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം
  5. ക്വാറന്റൈന്‍ ഫോം സമര്‍പ്പിക്കണം

ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏത് ലാബില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പി സി ആര്‍ ടെസ്റ്റ് ചെയ്യാമെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ ഡോ.അഹ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബന്ന അറിയിച്ചിട്ടുണ്ട്. ആര്‍ ടി- പി സി ആര്‍ ടെസ്റ്റ് നടത്തുന്ന 600 ലാബുകളെ ഐ സി എം ആര്‍ അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ 372 എണ്ണം സര്‍ക്കാര്‍ മേഖലയിലും 228 എണ്ണം സ്വകാര്യമേഖലയിലുമാണ്.

Share this story