ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി അന്തരിച്ചു; ദുഃഖഭാരത്തില്‍ യു എ ഇ

ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി അന്തരിച്ചു; ദുഃഖഭാരത്തില്‍ യു എ ഇ

ഷാര്‍ജ: ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചതായി ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീവാന്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ബ്രിട്ടനില്‍ വെച്ചാണ് മുതിര്‍ന്ന രാജകുടുംബാംഗം അന്തരിച്ചതെന്ന് ഷാര്‍ജ മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.

അനുശോചനം രേഖപ്പെടുത്തുന്നതായും പ്രാര്‍ഥിക്കുന്നതായും ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അറിയിച്ചു. എമിറേറ്റില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകും. ഈ ദിവസങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടും. മൃതദേഹം യു എ ഇയില്‍ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം ആരംഭിക്കുക. ഫോണിലൂടെ മാത്രമെ അനുശോചനം സ്വീകരിക്കുകയുള്ളൂ.

ഡെപ്യൂട്ടി ഭരണാധികാരിയുടെ വിയോഗത്തില്‍ യു എ ഇ നേതാക്കള്‍ അനുശോചിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമ്മാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Share this story