ഒടുവില്‍ ആ സന്തോഷ വാര്‍ത്തയെത്തി; ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഞായറാഴ്ച മുതല്‍ യു എ ഇയിലേക്ക് പറക്കാം

Share with your friends

അബുദബി | രാജ്യത്ത് കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് വന്ദേഭാരത് മിഷന്റെ വിമാനങ്ങളില്‍ ജൂലൈ 12 മുതല്‍ യു എ ഇയിലേക്ക് പോകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. ഞായറാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് പോകാന്‍ സാധിക്കുക. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

യു എ ഇ വിമാനക്കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങളിലും പ്രവാസികള്‍ക്ക് പോകാം. ഐ സി എ അല്ലെങ്കില്‍ ജി ഡി ആര്‍ എഫ് എ അംഗീകാരമുള്ള താമസക്കാര്‍ക്ക് മാത്രമാണ് യു എ ഇയിലേക്ക് പോകാന്‍ സാധിക്കുക. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും സര്‍വീസുകള്‍ നടത്തും. ജൂലൈ 26 വരെയാണ് പോകാന്‍ സാധിക്കുക. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുകയാണെങ്കിലും ഈ നിബന്ധനകള്‍ പാലിക്കണം.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയും യു എ ഇയും ആകാശ പാതകള്‍ അടച്ചതിനാല്‍ നിരവധി പേര്‍ ഇരുരാജ്യങ്ങളിലും കുടുങ്ങുകയായിരുന്നു. മെയ് മാസം മുതല്‍ വന്ദേഭാരത് മിഷനിലൂടെ പ്രത്യേക വിമാനങ്ങളില്‍ യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നെങ്കിലും ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് മടങ്ങാന്‍ സ്വകാര്യ ബിസിനസ്സ് ജെറ്റുകളെ ആശ്രയിക്കേണ്ടിയിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതാണ് ഇതിന്റെ ടിക്കറ്റ്. എന്നാല്‍, പുതിയ പ്രഖ്യാപനം യു എ ഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!