ദുബൈയില്‍ ഇത്തവണ ആപ്പ് ഉപയോഗിച്ച് ബലിമൃഗത്തെ കശാപ്പ് ചെയ്യാം

ദുബൈയില്‍ ഇത്തവണ ആപ്പ് ഉപയോഗിച്ച് ബലിമൃഗത്തെ കശാപ്പ് ചെയ്യാം

ദുബൈ: ബലി പെരുന്നാളിന് മൃഗത്തെ കശാപ്പ് ചെയ്യുന്നതിന് ആപ്പുമായി ദുബൈ. മാംസം വീട്ടില്‍ ലഭിക്കുകയും ചെയ്യും. ഇതിനായി നാല് ആപ്പുകളാണ് ദുബൈ മുനിസിപ്പാലിറ്റി ആരംഭിച്ചത്. അല്‍ മവാഷി, തുര്‍കി, ശബാബ് അല്‍ ഫ്രീജ്, ദബായി അല്‍ദാര്‍ (Al Mawashi, Turki, Shabab Al Freej and Dhabayih Al-daar) എന്നിവയാണ് ആപ്പുകള്‍.

മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുക. ദാര്‍ അല്‍ ബിര്‍ സൊസൈറ്റി, ദുബൈ ചാരിറ്റി അസോസിയേഷന്‍, റെഡ് ക്രസന്റ് അതോറിറ്റി, അല്‍ ഇഹ്‌സാന്‍ ചാരിറ്റി അസോസിയേഷന്‍, ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍, ബെയ്ത് അല്‍ ഖൈര്‍ സൊസൈറ്റി, യു എ ഇ ഫുഡ് ബാങ്ക് തുടങ്ങിയ സന്നദ്ധസംഘടനകളില്‍ നിന്നും ബലി മൃഗങ്ങളെ ആവശ്യപ്പെടാം.

കശാപ്പുശാലകള്‍ ബലി പെരുന്നാള്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ സന്നദ്ധമായതായി മുനിസിപ്പാലിറ്റി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ മാംസം വിതരണം ചെയ്യുന്നതിന് മുമ്പും വെറ്ററിനറി ഡോക്ടര്‍ പരിശോധന നടത്തും.

Share this story