ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ യു എ ഇയില്‍ തിരിച്ചെത്തിത്തുടങ്ങി; വിമാനത്താവളങ്ങളില്‍ പുനഃസമാഗമത്തിന്റെ സന്തോഷക്കാഴ്ചകള്‍

ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ യു എ ഇയില്‍ തിരിച്ചെത്തിത്തുടങ്ങി; വിമാനത്താവളങ്ങളില്‍ പുനഃസമാഗമത്തിന്റെ സന്തോഷക്കാഴ്ചകള്‍

ദുബൈ: നാല് മാസത്തോളം ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ യു എ ഇയില്‍ തിരിച്ചെത്തിത്തുടങ്ങി. ഞായറാഴ്ചയാണ് ആദ്യ സംഘം ഇന്ത്യയില്‍ നിന്നെത്തിയത്. പലരുടെയും കുടുംബങ്ങള്‍ രണ്ട് സ്ഥലങ്ങളിലായിപ്പോയതിനാല്‍ ഏറെ വികാര നിര്‍ഭര കാഴ്ചകള്‍ക്കാണ് വിമാനത്താവളങ്ങള്‍ സാക്ഷ്യംവഹിച്ചത്.

ഞായറാഴ്ച ആരംഭിച്ച വിമാന സര്‍വ്വീസുകള്‍ 26 വരെയാണുണ്ടാകുക. വന്ദേഭാരത് മിഷന്റെ ഭാഗമായി യു എ ഇയിലേക്ക് പറക്കുന്ന വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമാണ് ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ യു എ ഇയിലെത്തുക. അതിനാല്‍ വലിയ തോതില്‍ ബുക്കിംഗ് നടക്കുന്നുണ്ട്.

തിരിച്ചെത്താനുള്ള നടപടിക്രമങ്ങള്‍ ലളിതവും പ്രശ്‌നങ്ങളില്ലാത്തതുമാണെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. കൊവിഡ് പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ തന്നെ പലര്‍ക്കും ലഭിച്ചു. ദുബൈയില്‍ എത്തുമ്പോഴും പി സി ആര്‍ ടെസ്റ്റ് നടത്തും. ഇതിന്റെ ഫലവും 24 മണിക്കൂറിനുള്ളില്‍ ലഭിക്കും. കൊവിഡ്-19 ഡി എക്‌സ് ബി ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. പുറമെ യു എ ഇയില്‍ നിന്നുള്ള ജി ഡി ആര്‍ എഫ് എ അല്ലെങ്കില്‍ ഐ സി എ യാത്രാനുമതിയാണ് വേണ്ടത്.

Share this story