നാലു മാസത്തിന് ശേഷം കുവൈത്തിലെ പള്ളികളില്‍ ഈയാഴ്ച ജുമുഅ

നാലു മാസത്തിന് ശേഷം കുവൈത്തിലെ പള്ളികളില്‍ ഈയാഴ്ച ജുമുഅ

കുവൈത്ത് സിറ്റി: കൊറോണവൈറസ് വ്യാപനം കാരണം താത്കാലികമായി നിര്‍ത്തിവെച്ച വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം ഈയാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ കുവൈത്ത്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ആയിരത്തിലേറെ പള്ളികളില്‍ ഈയാഴ്ച ജുമുഅയുണ്ടാകുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.

പൂര്‍ണമായും അണുവിമുക്തമാക്കല്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സാമൂഹിക അകലം ഉറപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയവയെല്ലാം പാലിച്ചാണ് മസ്ജിദുകള്‍ തുറക്കുക. നാല് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു രാജ്യത്തെ പള്ളികള്‍.

ബാങ്ക് വിളിക്ക് 30 മിനുട്ട് മുമ്പാണ് മസ്ജിദുകള്‍ തുറക്കുക. നിസ്‌കാരം കഴിഞ്ഞ് 15 മിനുട്ടിന് ശേഷം അടക്കും. ഖുതുബയും നിസ്‌കാരവും 15 മിനുട്ടിനുള്ളില്‍ അവസാനിക്കും. അംഗസ്‌നാനം വരുത്താനുള്ള ടാപ്പുകളും ശൗചാലയങ്ങളും അടഞ്ഞുകിടക്കും. താമസ സ്ഥലത്ത് വെച്ച് അംഗസ്‌നാനം വരുത്തുകയും കൈയില്‍ മുസ്വല്ല കരുതുകയും വേണം.

ക്വാറന്റൈനില്‍ കഴിയുന്നവരും വിട്ടുമാറാത്ത രോഗമുള്ളവരും പള്ളിയിലേക്ക് വരരുത്. 15 വയസ്സിന് താഴെയുള്ള കുട്ടികളും വരരുത്. പള്ളിയില്‍ വെച്ച് ഹസ്തദാനമോ ആശ്ലേഷമോ അരുത്.

Share this story