സൗദിയില്‍ ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ ഇളവ് ലഭിക്കാന്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല; കാലാവധി സ്വയമേവ ദീര്‍ഘിപ്പിക്കും

സൗദിയില്‍ ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ ഇളവ് ലഭിക്കാന്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല; കാലാവധി സ്വയമേവ ദീര്‍ഘിപ്പിക്കും

റിയാദ്: സൗദി അറേബ്യന്‍ ഭരണാധികാരിയും തിരുഗേഹങ്ങളുടെ പരിപാലകനുമായ സല്‍മാന്‍ രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരം, കാലാവധി കഴിഞ്ഞ ഇഖാമ (താമസാനുമതി)യുള്ളവര്‍ ദീര്‍ഘിപ്പിക്കുന്നതിന് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. മൂന്നു മാസത്തേക്ക് കൂടി പ്രവാസികളുടെ ഇഖാമ സ്വയമേവ ദീര്‍ഘിപ്പിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ (ജവാസാത്) അറിയിച്ചു.

വിദേശത്തുള്ളവരുടെയും എക്‌സിറ്റ്, റിട്ടേണ്‍ വിസകളുടെ കാലാവധി സൗജന്യമായി മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിക്കും. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇനിയും പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ സ്വന്തം രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് വേണ്ടിയാണ് ഈ ഇളവ്.

പ്രവാസികളുടെ ഇഖാമ ദീര്‍ഘിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ചേര്‍ന്ന് ജവാസാത് പ്രവര്‍ത്തിക്കും. കാലാവധിയുള്ള ഇഖാമയുമായി എക്‌സിറ്റ്- റിട്ടേണ്‍ വിസകളില്‍ രാജ്യം വിട്ടവര്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. എക്‌സിറ്റ്- റിട്ടേണ്‍ വിസ അല്ലെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് വിസയുള്ളവര്‍ക്കും സന്ദര്‍ശന വിസയില്‍ എത്തി രാജ്യത്ത് കുടുങ്ങിപ്പോയവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Share this story