ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 61, 000 കടന്നു; ഇന്ന് 1, 679 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 61, 000 കടന്നു; ഇന്ന് 1, 679 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 61, 000 കടന്നു. ഇന്ന് 1, 679 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ  സുൽത്താനേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 61, 247 ആയി.

ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1, 313 പേരും ഒമാൻ പൗരൻമ്മാരാണ്. 366 പ്രവാസികൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 1, 051 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 39, 038 ആയി.

വൈറസ് ബാധിതരായി 8 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 281 ആയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4, 613 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. സുൽത്താനേറ്റിൽ ഇതുവരെ 2,53,444 പേർക്കാണ് കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുള്ളത്.

പുതിയതായി 89 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 530 ആയി. ഇതിൽ 139 പേർ ഐ.സി.യു വിലാണ്.

Share this story