ഒമാനില്‍ വിസകള്‍ പുതുക്കിയില്ലെങ്കില്‍ ഇനി മുതല്‍ പിഴ ചുമത്തും

ഒമാനില്‍ വിസകള്‍ പുതുക്കിയില്ലെങ്കില്‍ ഇനി മുതല്‍ പിഴ ചുമത്തും

മസ്‌കത്ത്: വിസകളും പാര്‍പ്പിട അനുമതികളും പുതുക്കാന്‍ വൈകിയാല്‍ പിഴ ചുമത്തുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ജൂലൈ 15 മുതലാണ് ഇതിന് പ്രാബല്യമുണ്ടാകുക.

അതേസമയം, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാത്തതിന് നിലവില്‍ പിഴയുണ്ടാകില്ല. റസിഡന്‍സി കാര്‍ഡ് പുതുക്കാന്‍ പോലീസ് സര്‍വ്വീസ് സെന്ററുകള്‍ സന്ദര്‍ശിക്കണം. ഓണ്‍ലൈനില്‍ സാദ്ധ്യമല്ല.

അതേസമയം, റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ പ്രവാസി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പാസ്സ്‌പോര്‍ട്ട് ആന്റ് സിവില്‍ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല. വിരലടയാളങ്ങള്‍ ലഭ്യമായതിനാല്‍ കമ്പനിയുടെ പി ആര്‍ ഒമാര്‍ വന്നാല്‍ മതിയാകും.

Share this story