അബുദബിയില്‍ കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നു

അബുദബിയില്‍ കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നു

അബുദബി: കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കാനൊരുങ്ങി അബുദബി. ഈ മാസം ആദ്യത്തില്‍ ചില ബീച്ചുകളും പാര്‍ക്കുകളും തുറന്നിരുന്നു.

അബുദബിക്ക് പുറമെ അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലെയും പാര്‍ക്കുകളും ബീച്ചുകളും തുറക്കും. 40 ശതമാനം സന്ദര്‍ശകരെ മാത്രമെ പ്രവേശിപ്പിക്കൂ. പ്രവേശന കവാടത്തില്‍ തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കും.

ഒരു സംഘത്തില്‍ നാല് പേരെ മാത്രമേ അനുവദിക്കൂ. ബീച്ചില്‍ പോകുന്നവര്‍ മാസ്‌ക് ധരിക്കണം. ഷവര്‍ അടച്ചിടും. ഭക്ഷണ- പാനീയ കടകളില്‍ 30 ശതമാനം പേരെ മാത്രമെ അനുവദിക്കൂ. ടേബിളുകള്‍ക്കിടയില്‍ രണ്ടര മീറ്റര്‍ അകലം വേണം. ടേബിളുകളില്‍ നാല് പേരെ മാത്രമെ അനുവദിക്കൂ.

Share this story