കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വളണ്ടിയര്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വളണ്ടിയര്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അബുദബി: കൊവിഡ്- 19 വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധതയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ച് അബുദബി. ഇതിനായി http://www.4humanity.ae എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്താം.

വ്യക്തിവിവരങ്ങളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളുമാണ് സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കേണ്ടത്. ഇമാറാത്തികള്‍ക്കും പ്രവാസികള്‍ക്കും ഏത് രാജ്യക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അബുദബിയിലും അല്‍ ഐനിലും താമസിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ആദ്യ ഘട്ടത്തില്‍ 5000 പേരെയാണ് ആവശ്യം.

18നും 60നും ഇടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 028191111 എന്ന നമ്പറിലും വിളിക്കാവുന്നതാണ്. അബുദബിയില്‍ വികസിപ്പിക്കുന്ന വാക്‌സിന്‍ അന്തിമഘട്ടമായ മനുഷ്യരിലെ പരീക്ഷണത്തില്‍ എത്തിയിരിക്കുകയാണ്.

Share this story