കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിമാന സര്‍വ്വീസ് ആരംഭിക്കും

കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിമാന സര്‍വ്വീസ് ആരംഭിക്കും

കുവൈത്ത് സിറ്റി: അടുത്ത മാസം മുതല്‍ വാണിജ്യ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള പദ്ധതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) തയ്യാറാക്കി.

വിവിധ നടപടിക്രമങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഇത് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മുബാറക് അല്‍ ഹാരിസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ആരോഗ്യ നടപടിക്രമങ്ങളും നിബന്ധനകളുമുണ്ടാകും.

വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് സാങ്കേതിക, പ്രൊഫഷണല്‍ തയ്യാറെടുപ്പുകളുമുണ്ടാകും. ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനവുമുണ്ടാകണം.

Share this story