കോവിഡ്: സുരക്ഷാ മുൻകരുതൽ ലംഘിച്ചതിന് കുവൈത്തിൽ 185 കടകൾ അടപ്പിച്ചു

Share with your friends

കുവൈത്ത് സിറ്റി : കോവിഡ് മുൻകരുതൽ ലംഘിക്കുന്നതിനെതിരെ രാജ്യത്ത് കർശന പരിശോധന തുടരുന്നു.സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ രണ്ടാം ഘട്ടത്തിൽ കോവിഡ് മുൻകരുതൽ ലംഘിച്ചതിന് രാജ്യത്തുടനീളം 185 കടകൾ അടപ്പിച്ചു

രണ്ടാം ഘട്ടത്തിൽ വിവിധ സൂപ്പർമാർക്കറ്റുകളും റീട്ടെയിൽ സ്റ്റോറുകളുമുൾപ്പെടെ 8230 പരിശോധന സന്ദർശനങ്ങൾ നടത്തിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ജനറൽ മാനേജരും കമ്മിറ്റി എഞ്ചിനീയറുമായ ഫൈസൽ അൽ ജുമുവ പറഞ്ഞു.

രാജ്യത്തെ വിവിധ മേഖലകളിലെ പ്രവർത്തനം പുനരാരംഭിച്ചതോടെ കോവിഡ് പ്രതിരോധത്തിലെ
പ്രതികൂല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ കുവൈറ്റ് മന്ത്രിസഭയുടെ മാർഗ്ഗനിര്ദേശങ്ങൾക്ക് നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുകയാണ് മുനിസിപ്പാലിറ്റി എന്ന് അദ്ദേഹം വിശദീകരിച്ചു.

കൂടാതെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ആരോഗ്യ സുരക്ഷാ മുൻ കരുതൽ പാലിക്കുകയും, ഫേസ് മാസ്‌ക്കുകൾ ഉപയോഗിക്കാനും, കയ്യും പ്രതലങ്ങളും അണുവിമുക്തമാക്കാനും, ഷോപ്പുകളിലെ പ്രത്യേക സ്ഥലങ്ങളിലായി സുരക്ഷാ നിർദേശങ്ങൾ രേഖപ്പെടുത്താനും ,ടോയ്‌ലറ്റുകൾ അണുവിമുക്തമാക്കണമെന്നും കൺട്രോൾ
ടീമുകളുമായി ഷോപ്പുടമകൾ സഹകരിക്കണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!