യു എ ഇ ചൊവ്വാ ദൗത്യത്തിന്റെ സവിശേഷതകള്‍

യു എ ഇ ചൊവ്വാ ദൗത്യത്തിന്റെ സവിശേഷതകള്‍

അബുദബി: യു എ ഇയുടെ ചരിത്രനേട്ടമായ ചൊവ്വാദൗത്യം വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. അല്‍ അമല്‍ അഥവ ഹോപ് എന്ന പേരിലുള്ള ചൊവ്വാ ദൗത്യത്തിന്റെ സവിശേഷതകളെ കുറിച്ചറിയാം.

  • മറ്റൊരു ഗ്രഹത്തിലേക്കുള്ള അറബ് ലോകത്തെ ആദ്യത്തെ പേടക വിക്ഷേപണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
  • ചൊവ്വാഗ്രഹത്തിലെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ഇത്തരമൊരു പഠനം മുമ്പുണ്ടായിട്ടില്ല.
  • അറബ് ജനതയെ ഒന്നടങ്കം പങ്കെടുപ്പിച്ചാണ് ഹോപ് എന്ന പേര് തെരഞ്ഞെടുത്തത്.
  • 2021 ആദ്യത്തില്‍ പേടകം ചൊവ്വാ ഗ്രഹത്തിലെത്തും.
  • യു എ ഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ വര്‍ഷം കൂടിയാണ് 2021.
  • ചൊവ്വാ ദൗത്യത്തില്‍ 150ലേറെ യു എ ഇ എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
  • സമാന ദൗത്യങ്ങളുടെ പകുതിയ സമയവും ചെലവുമാണ് യു എ ഇയുടെ ചൊവ്വാ ദൗത്യത്തിന് വേണ്ടി വന്നത്.
  • കൊറോണവൈറസ് മഹാമാരിയില്‍ ലോകം ഒന്നടങ്കം വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് ഇത്തരമൊരു ചരിത്ര ദൗത്യം.

Share this story