കൊവിഡ് യുദ്ധത്തിലെ മുന്നണിപ്പോരാളികളായ 90 ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ

കൊവിഡ് യുദ്ധത്തിലെ മുന്നണിപ്പോരാളികളായ 90 ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ

അബുദബി: രാജ്യത്തെ കൊവിഡ്- 19നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച 90 പ്രവാസി ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച് യു എ ഇ. പത്ത് വര്‍ഷത്തെ താമസ വിസയാണിത്.

അല്‍ ജലീല കുട്ടികളുടെ ആശുപത്രിയിലെ 90 ഡോക്ടര്‍മാര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. തങ്ങളുടെ മേഖലയില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെക്കുന്ന ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, നൂതന കണ്ടുപിടുത്തം നടത്തുന്നവര്‍, ഗവേഷകര്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് പത്ത് വര്‍ഷത്തെ സ്ഥിര വിസയായ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് യു എ ഇ പ്രഖ്യാപിച്ചത്.

കഴിഞ്ഞ മെയ് മാസം ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ 212 ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. യു എ ഇയിലെ ആദ്യത്തെ കുട്ടികളുടെ ആശുപത്രിയാണ് അല്‍ ജലീല.

Share this story