സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനില്‍ ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം

സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനില്‍ ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലോ ജോലിയെടുക്കുന്ന പ്രവാസികള്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈനില്‍ തങ്ങളുടെ ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ മേഖലയിലേക്ക് മാറ്റാം. ഇതിനായി മാനവ വിഭവ മന്ത്രാലയത്തിന്റെ ബ്രാഞ്ചുകള്‍ സന്ദര്‍ശിക്കേണ്ടതില്ല.

ഇതിനായി മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ മതി. ആശ്രിതരുടെ സേവനം മാറ്റാനുള്ള റിക്വസ്റ്റ് ഐകണില്‍ അമര്‍ത്തി ആവശ്യമായ പ്രൊഫഷന്‍ നല്‍കുക. അപേക്ഷ സമര്‍പ്പിച്ചാല്‍ ആശ്രിതരുടെ സ്റ്റാറ്റസില്‍ രക്ഷിതാവിന്റെ അനുമതിക്ക് കാത്തിരിക്കുന്ന എന്ന സന്ദേശം പ്രത്യക്ഷപ്പെടും.

തുടര്‍ന്ന്, അപേക്ഷ നല്‍കുന്ന പ്രവാസി അബ്ശിര്‍ പോര്‍ട്ടലിലെ നാഷണല്‍ ആക്‌സസ് സര്‍വീസ് നല്‍കണം. ശേഷം ആശ്രിതന്റെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള ഓപ്ഷന്‍ സ്വീകരിക്കണം. തുടര്‍ന്ന് ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്കായി പോകും.

ശേഷം പതിനാല് ദിവസത്തിനുള്ളില്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന സ്ഥാപനം പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ ബന്ധപ്പെട്ട ബ്രാഞ്ചുകളെ സമീപിക്കണം.

Share this story