ഒമാനില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ കൊവിഡ് പരിശോധനക്ക് നിരക്ക് നിശ്ചയിച്ചു

ഒമാനില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ കൊവിഡ് പരിശോധനക്ക് നിരക്ക് നിശ്ചയിച്ചു

മസ്‌കത്ത്: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ കൊവിഡ്- 19 പരിശോധനക്കുള്ള നിരക്കുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. പി സി ആര്‍ തത്സമയ സാമ്പിളിന് 30ഉം പി സി ആര്‍ പോയിന്റ് ഓഫ് കെയറിന് 45ഉം ഇമ്മ്യൂണ്‍ ടെസ്റ്റിന് 14ഉം റിയാലാണ്.

സാമ്പിള്‍ എടുക്കാന്‍ അഞ്ച് റിയാലില്‍ കൂടുതല്‍ ഈടാക്കരുത്. മാത്രമല്ല, സാമ്പിള്‍ എടുക്കാനുള്ള തുക ലാബ് പരിശോധനയുടെ വിലയില്‍ ഉള്‍പ്പെടുത്തരുത്.

യാത്രാ ഉദ്ദേശ്യത്തിനാണോ അതല്ല മെഡിക്കല്‍ റിപ്പോര്‍ട്ട് നേടാനാണോ പരിശോധിക്കുന്നതെന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ശരീരത്തിന്റെ രോഗപ്രതിരോധം എങ്ങനെയെന്ന് അറിയുന്നതിനേക്കാളേറെ ആന്റിജന്റെ സാന്നിധ്യം അറിയാനാണ് പി സി ആര്‍ ടെസ്റ്റ് ഉപയോഗിക്കുന്നത്.

Share this story