സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യു എ ഇ സെന്‍ട്രല്‍ ബാങ്ക്

സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യു എ ഇ സെന്‍ട്രല്‍ ബാങ്ക്

അബുദബി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി യു എ ഇ സെന്‍ട്രല്‍ ബാങ്ക്. സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും സ്ഥാപനങ്ങളോടും ആളുകളോടും വെളിപ്പെടുത്തരുതെന്നും ബാങ്ക് നിര്‍ദ്ദേശിച്ചു.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും യു എ ഇയിലെ ബാങ്കുകളും സെന്‍ട്രല്‍ ബാങ്കും ആവശ്യപ്പെടില്ല. എന്നാല്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരും മുദ്രയും ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ തേടുന്ന സന്ദേശങ്ങള്‍ വാട്ട്‌സാപ്പിലും മറ്റും വരുന്നത് ശ്രദ്ധിക്കണം. മാത്രമല്ല ഫോണ്‍കോളുകളും വരും.

ഇത്തരം ഫോണ്‍കോളുകളിലും സന്ദേശങ്ങളിലും വീഴരുത്. ഇവക്ക് മറുപടി നല്‍കരുത്. മാത്രമല്ല, അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള ലിങ്കുകള്‍ തുറക്കരുതെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Share this story