കുവൈറ്റില്‍ പി സി ആര്‍ ടെസ്റ്റ് നിരക്ക് 40 ദിനാര്‍

കുവൈറ്റില്‍ പി സി ആര്‍ ടെസ്റ്റ് നിരക്ക് 40 ദിനാര്‍

കുവൈറ്റ് സിറ്റി: അടുത്ത മാസം വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ലാബുകള്‍ക്ക് പി സി ആര്‍ ടെസ്റ്റിന് 40 ദിനാര്‍ ഈടാക്കാം. രാജ്യത്തേക്ക് വരുന്നവര്‍ക്ക് പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

നാഷണല്‍ മെഡിക്കല്‍ സര്‍വ്വീസസ് അണ്ടര്‍ സെക്രട്ടറി ഡോ.ഫാതിമ അല്‍ നജ്ജാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രത്യേക സാങ്കേതിക സമിതിയുടെ ശിപാര്‍ശ പ്രകാരമാണിത്.

യോഗ്യത, പരിചയം, ലാബിലെ ജീവനക്കാരുടെ എണ്ണം, സാങ്കേതിക ക്ഷമത എന്നിവയുടെ വിശകലനം അനുസരിച്ചാണ് ലാബുകള്‍ക്ക് അംഗീകാരം ലഭിക്കുക.

Share this story