യു എ ഇയിലേക്ക് വരുന്നവര്‍ക്ക് വേണ്ടത് നെഗറ്റീവ് പി സി ആര്‍ ടെസ്റ്റും ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോമും

യു എ ഇയിലേക്ക് വരുന്നവര്‍ക്ക് വേണ്ടത് നെഗറ്റീവ് പി സി ആര്‍ ടെസ്റ്റും ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോമും

അബുദബി: വിദേശത്ത് നിന്ന് യു എ ഇയിലേക്ക് വരുന്ന പ്രവാസികള്‍ കൊവിഡ്- 19 നെഗറ്റീവ് കാണിക്കുന്ന പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോമും സമര്‍പ്പിക്കണം. ജൂലൈ 24 മുതല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പ്രാബല്യത്തില്‍ വരും.

യു എ ഇയിലേക്ക് പുറപ്പെടുന്പോള് ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സമയം 72 മണിക്കൂര്‍ കഴിയരുത്. അംഗീകൃത കേന്ദ്രങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടായിരിക്കണം സമര്‍പ്പിക്കേണ്ടത്.

അംഗീകൃത ലാബുകളുടെ വിവരം ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്: http://www.screening.purehealth.ae. അതേസമയം, എമിറേറ്റ്‌സ് ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുറപ്പെടുന്പോള് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റിന്റെ സമയം 96 മണിക്കൂര്‍ കഴിയരുത് എന്ന നിബന്ധനയാണ് നേരത്തെ വെച്ചിരുന്നത്.

Share this story