എക്‌സ്‌പോ പവലിയനില്‍ കൂടുതല്‍ തുക ചിലവഴിക്കുമെന്ന് ബെല്‍ജിയം

എക്‌സ്‌പോ പവലിയനില്‍ കൂടുതല്‍ തുക ചിലവഴിക്കുമെന്ന് ബെല്‍ജിയം

ദുബൈ: ദുബൈ എക്‌സ്‌പോ 2020ലെ പവലിയന് കൂടുതല്‍ തുക ചിലവഴിക്കുമെന്ന് ബെല്‍ജിയം. കമ്മീഷണര്‍ ജനറല്‍ വെഴ്‌സൗതെരന്‍ ഡ്രബ്ബല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കുറഞ്ഞ വിലയില്‍ കൂടുതല്‍ ചിലവഴിച്ച് സംഭരണം നടത്താനുള്ള ശ്രമത്തിലാണ് ബെല്‍ജിയം. ഇതിനായി കൂടുതല്‍ ബജറ്റ് കണ്ടെത്തും. കൊവിഡ് കാരണമുള്ള സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതിനാലാണ് എക്‌സ്‌പോ മാറ്റിവെക്കുകയല്ലാതെ മറ്റൊരു ബദലുമില്ലെന്ന കൂട്ടായ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വളരെ പുരോഗമാനത്മകമായ തീരുമാനമായിരുന്നു എക്‌സ്‌പോ നീട്ടിവെക്കുകയെന്നത്. മറ്റ് രാജ്യങ്ങളെ പോലെത്തന്നെ എക്‌സ്‌പോ നീട്ടിവെക്കാനുള്ള യു എ ഇയുടെ നിര്‍ദ്ദേശത്തെ തങ്ങളും പിന്തുണക്കുകയായിരുന്നു. കാരണം, കൊവിഡ് മഹാമാരി ആഗോളതലത്തില്‍ പൊതു, സാമൂഹിക, സാമ്പത്തിക ആരോഗ്യത്തിന് വലിയ പരുക്കുകളാണ് വരുത്തിയത്.

അതേസമയം, അധിക സമയം ലഭിച്ചതിനാല്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്നും അല്പം കൂടുതല്‍ സവിശേഷതകള്‍ പവലിയന് ഉണ്ടാകും. ബജറ്റില്‍ മാറ്റങ്ങളുണ്ടാകും. മാത്രമല്ല, ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കൂടുതല്‍ സുസ്ഥിരത കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story