യു എ ഇയില്‍ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു

യു എ ഇയില്‍ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു

അബുദബി: യു എ ഇ വികസിപ്പിക്കുന്ന കൊവിഡ്- 19നെതിരായ വാക്‌സിന്റെ മൂന്നാം ഘട്ടത്തിലെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. പരീക്ഷണത്തിന് സന്നദ്ധമായി നിരവധി പേരാണ് മുന്നോട്ടുവന്നിരുന്നത്. ഇവരില്‍ പ്രവാസികളും സ്വദേശികളുമുണ്ടായിരുന്നു.

20 രാജ്യങ്ങളില്‍ നിന്നുള്ളവരിലാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിന് തയ്യാറായി പതിനായിരത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

താത്പര്യമുള്ളവര്‍ക്ക് www.4humanity.ae. എന്ന വെബ്‌സൈറ്റില്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യഘട്ടത്തില്‍ അയ്യായിരം പേരിലാണ് പരീക്ഷണം.

Share this story