കുവൈറ്റ് അമീര്‍ ചികിത്സക്ക് വേണ്ടി യു എസില്‍

കുവൈറ്റ് അമീര്‍ ചികിത്സക്ക് വേണ്ടി യു എസില്‍

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ചികിത്സാര്‍ത്ഥം അമേരിക്കയിലെത്തി. വ്യാഴാഴ്ചയാണ് അദ്ദേഹം യു എസിലെത്തിയത്.

അമീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. നാഷണല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹും അമീറിനൊപ്പമുണ്ട്.

അമേരിക്കയിലെ കുവൈറ്റ് അംബാസഡര്‍ ശൈഖ് സാലിം അബ്ദുല്ല അല്‍ ജാബിര്‍ അല്‍ സബാഹ് അമീറിനെ സ്വീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് അമീറിനെ കുവൈത്തിലെ ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിന് പ്രവേശിപ്പിച്ചിരുന്നത്.

Share this story