ആയിരക്കണക്കിന് ബൈക്കുകളും സൈക്കിളുകളും ഷാർജ പോലീസ് പിടിച്ചെടുത്തു

ആയിരക്കണക്കിന് ബൈക്കുകളും സൈക്കിളുകളും ഷാർജ പോലീസ് പിടിച്ചെടുത്തു

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ഷാർജ: വാഹനമോടിക്കുന്നവർക്കിടയിൽ ഗതാഗത നിയമങ്ങൾ നടപ്പാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി ഷാർജയിലെ പോലീസ് ആ​ദ്യ ആ​ഴ്ച​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 2075 ബൈ​ക്കു​ക​ളും ആയിരക്കണക്കിന് സൈക്കിളുകളും കണ്ടുകെട്ടി.

സൈക്കിളിസ്റ്റുകളെയും മോട്ടോർ സൈക്കിൾ യാത്രക്കാരെയും ഗതാഗതത്തിനെതിരെയും ഹൈവേ പോലുള്ള നിരോധിത പ്രദേശങ്ങളിലും സവാരി ചെയ്യുന്നതിൽ നിന്ന് തടയുക എന്നതാണ് കാമ്പെയ്ൻ ലക്ഷ്യമിടുന്നതെന്ന് ഷാ​ർ​ജ പൊ​ലീ​സി​ലെ ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ളി​ങ്​ ഡി​പ്പാ​ർ​ട്ട്മെൻറ്​ വ​കു​പ്പ് മേ​ധാ​വി ല​ഫ്. കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ൽ ഷെ​ഹി പ​റ​ഞ്ഞു.

ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനാൽ നിരവധി സൈക്ലിസ്റ്റുകളും മോട്ടോർ സൈക്കിൾ യാത്രക്കാരും റോഡപകടങ്ങളിൽ പെടുന്നുണ്ട്. അവർ വരുത്തുന്ന അപകടങ്ങൾക്ക് പുറമേ വിവിധ പാർപ്പിട മേഖലകളിലെ ആളുകൾക്ക് ഇത് മൂലം വലിയ അസൗകര്യമാണ് ഉണ്ടാകു
ന്നതെന്നും കേണൽ ഓർമ്മിപ്പിച്ചു.

തെറ്റായ സൈക്കിൾ യാത്രക്കാരുടെ സൈക്കിളുകൾ സ്ഥിരമായി കണ്ടുകെട്ടുമെന്ന് ഷാർജ പോലീസ് അധികൃതർ മുന്നറിയിപ്പ് നൽകി.

വ്യാവസായിക മേഖലകളിൽ ആരംഭിച്ച കാമ്പെയ്ൻ എമിറേറ്റിന്റെ എല്ലാ റോഡുകളിലും പ്രത്യേകിച്ചും പ്രഭാത ഗതാഗത സമയങ്ങളിൽ തുടരുമെന്നു മു​ഹ​മ്മ​ദ് അ​ൽ ഷെ​ഹി കൂട്ടിച്ചേർത്തു.

വ്യാവസായിക മേഖലകളിൽ സൈക്കിളിൽ സഞ്ചരിക്കുന്നവരിൽ ഭൂരിഭാഗവും റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

രാത്രിയിൽ ഹെൽമെറ്റും ഫ്ലൂറസെന്റ് സുരക്ഷാ ജാക്കറ്റും ധരിക്കാത്ത സൈക്ലിസ്റ്റുകൾക്കും മോട്ടോർ സൈക്കിൾ യാത്രക്കാർക്കുമുള്ള മുന്നറിയിപ്പു കൂടിയാണീ കാമ്പെയ്ൻ.

Share this story