ബഹറൈനില്‍ ആദ്യ ലോക്ക്ഡൗണ്‍ ഇളവ് ആഗസ്റ്റ് ആറ് മുതല്‍
മനാമ: ബഹറൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക മൂന്നു ഘട്ടങ്ങളിലായി. ആഗസ്റ്റ് ആറിനാണ് ആദ്യഘട്ട ഇളവ് ആരംഭിക്കുക.
പ്രതിദിന പരിശോധനകള്‍ക്ക് ആനുപാതികമായ പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഘട്ടംഘട്ടമായ ഇളവ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ ജിം, സ്പോര്‍ട്സ് ഹാള്‍, പുറത്തുള്ള സ്പോര്‍ട്സ്, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയവ പുനരാരംഭിക്കും.
രണ്ടാം ഘട്ടം സെപ്റ്റംബര്‍ മൂന്നിനാണ്. റസ്റ്റോറന്റുകളിലേയും കോഫിഷോപ്പുകളിലെയും പുറത്തുവെച്ചുള്ള ഭക്ഷണം കഴിക്കല്‍ ഈ ഘട്ടത്തില്‍ അനുവദിക്കും. ട്രെയിനിങ് സ്ഥാപനങ്ങളും തുറക്കും. സെപ്റ്റംബര്‍ 24നാണ് മൂന്നാം ഘട്ടം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
