പെരുന്നാളിന് ശേഷം കുവൈറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റ് തുറക്കും

പെരുന്നാളിന് ശേഷം കുവൈറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റ് തുറക്കും

കുവൈറ്റ് സിറ്റി: ബലി പെരുന്നാള്‍ ആഘോഷത്തിന് ശേഷം ഫ്രൈഡേ മാര്‍ക്കറ്റ് തുറക്കും. എല്ലാ വിധ കൊവിഡ് നിയന്ത്രണങ്ങളും സ്വീകരിച്ച ശേഷമായിരിക്കും മാര്‍ക്കറ്റ് തുറക്കുക.

എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച ശേഷമാണ് മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി നല്‍കിയതെന്ന് കുവൈറ്റ് മുന്‍സിപ്പാലിറ്റി അറിയിച്ചു. മാര്‍ക്കറ്റ് മുഴുവനായും അണുവിമുക്തമാക്കും.

മാര്‍ക്കറ്റിലേക്ക് വരുന്ന എല്ലാ ചരക്കുകളും സ്റ്റാളുകളും അണുവിമുക്തമാക്കും. വ്യാപാരികള്‍ക്കും സഹായികള്‍ക്കും കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കും.

Share this story