പ്രവേശനവിലക്ക്; യാത്രാനുമതിയുള്ള മറ്റേതെങ്കിലുമൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈറ്റില്‍ പ്രവേശിക്കാം

പ്രവേശനവിലക്ക്; യാത്രാനുമതിയുള്ള മറ്റേതെങ്കിലുമൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈറ്റില്‍ പ്രവേശിക്കാം

കുവൈറ്റ് സിറ്റി: ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ (ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, നേപ്പാള്‍) നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ കുവൈറ്റിന്റെ നടപടി പ്രവാസികള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് ആ രാജ്യങ്ങളിലെ പൗരത്വവുമായി യാതൊരു ബന്ധവുമില്ലെന്നും മറിച്ച് ഈ ഏഴ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചിട്ട് കുവൈറ്റിലേക്ക് എത്തുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഡിജിസിഎ അറിയിച്ചു.

പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താത്ത മറ്റേതെങ്കിലും ഒരു രാജ്യത്ത് 14 ദിവസം താമസിച്ചിട്ട് താന്‍ കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി കുവൈറ്റിലേക്ക് പ്രവേശിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

ഉദാഹരണത്തിന് ഇന്ത്യക്കാരനായ ഒരാള്‍ക്ക് കുവൈറ്റ് യാത്രാവിലക്ക് ഏര്‍പ്പെടുത്താത്ത ഏതെങ്കിലും ഒരു രാജ്യത്ത് ചെന്ന് 14 ദിവസം താമസിച്ചതിന് ശേഷം കൊവിഡ് മുക്തനാണെങ്കില്‍ യാതൊരു തടസവുമില്ലാതെ കുവൈറ്റില്‍ പ്രവേശിക്കാം.

https://twitter.com/Kuwait_DGCA/status/1288861987150147587?s=20

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ നിലവില്‍ ക്രമീകരിച്ചിട്ടുള്ള വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പുനക്രമീകരിക്കും.

Share this story