ഒമാനില്‍ വന്ദേഭാരത് വിമാനങ്ങളുടെ ബുക്കിംഗ് നാളെ ആരംഭിക്കും

ഒമാനില്‍ വന്ദേഭാരത് വിമാനങ്ങളുടെ ബുക്കിംഗ് നാളെ ആരംഭിക്കും

മസ്‌കറ്റ്: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കും. ഞായറാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ബുക്കിംഗ് സമയം.

എയര്‍ ഇന്ത്യയാണ് ടിക്കറ്റ് നല്‍കുന്നത്. യാത്ര ആഗ്രഹിക്കുന്നവര്‍ https://docs.google.com/forms/d/e/1FAIpQLSfpwP7Oe0nbebY8EtuPPNxXP2HLiViaXv-fghgXhBld3dOZyA/view-form ഈ ലിങ്കില്‍ കയറി ആവശ്യമായ വിവരങ്ങള്‍ നല്‍കണം.

വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 19 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ആഗസ്റ്റ് ആറ് മുതലാണ് സര്‍വ്വീസുകള്‍. ഇവയില്‍ കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും മൊത്തം എട്ട് സര്‍വ്വീസുകളുണ്ടാകും. ആഗസ്റ്റ് ആറിന് ആദ്യ വിമാനം മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കാണ്.

ഏഴിന് സലാലയില്‍ നിന്ന് കൊച്ചിയിലേക്കും എട്ടിന് മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പത്തിന് കോഴിക്കോട്ടേക്കും 14ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും 15ന് കൊച്ചിയിലേക്കും സര്‍വ്വീസുകളുണ്ടാകും

Share this story