വന്ദേഭാരത് മിഷന്‍: എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഖത്തറില്‍ നിന്നുള്ള ചില സര്‍വ്വീസുകള്‍ റദ്ദാക്കി

വന്ദേഭാരത് മിഷന്‍: എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഖത്തറില്‍ നിന്നുള്ള ചില സര്‍വ്വീസുകള്‍ റദ്ദാക്കി

ദോഹ: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന ചില സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി. അതേസമയം, റദ്ദാക്കിയവയില്‍ കേരളത്തിലേക്കുള്ള വിമാനങ്ങളില്ല.

മംഗലാപുരം, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ഇവ യഥാക്രമം ആഗസ്റ്റ് മൂന്ന്, അഞ്ച്, ആറ്, ഏഴ്, ഒമ്പത് തീയതികളിലാണ് ദോഹയില്‍ നിന്ന് പുറപ്പെടേണ്ടത്.

ചെന്നൈ, ലക്‌നോ സര്‍വ്വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ആഗസ്റ്റ് മൂന്നിനും നാലിനും പുറപ്പെടേണ്ടവയായിരുന്നു ഇത്. അതേസമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Share this story