ബഹറൈനില്‍ മുനിസിപ്പല്‍ ഇടപാടുകളെല്ലാം പണരഹിതമായി
മനാമ: ബഹറൈനില്‍ മുനിസിപ്പല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പണമടക്കലെല്ലാം പണരഹിതമായി. ഏപ്രില്‍ മുതലാണ് ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്.
രാജ്യത്ത് ഇപ്പോള്‍ ഒരു മുനിസിപ്പാലിറ്റിയിലും പണരൂപത്തില്‍ ഇടപാടുകള്‍ നടത്തുന്നില്ല. സാമൂഹിക അകലം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് ഈ പദ്ധതി.
ഐജിഎയുടെ നാഷണല്‍ പെയ്മെന്റ് അഗ്രഗേറ്റര്‍ (എന്‍ പി എ), അല്ലെങ്കില്‍ സദദ് ഇ പെയ്മെന്റ് എന്നിവ വഴി പണമടക്കാം. https://www.mun.gov.bh, സദദ് കിയോസ്കുകള്‍, സദദ് വെബ്സൈറ്റ്, ആപ്പ്, ബെനഫിറ്റ്/ എസ്ടിസി പേ വഴി പണമടക്കാം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
