ഫുജൈറയില്‍ സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു; പ്രവാസികള്‍ക്കും സൗജന്യം

ഫുജൈറയില്‍ സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു; പ്രവാസികള്‍ക്കും സൗജന്യം

ഫുജൈറ: ഫുജൈറയിലെ ദിബ്ബയില്‍ കൊവിഡ്- 19 പരിശോധിക്കാന്‍ രണ്ട് കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. പ്രവാസികളടക്കമുള്ളവര്‍ക്ക് പരിശോധന സൗജന്യമാണ്.

ഫുജൈറ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രങ്ങള്‍ തുറന്നത്. രാജ്യത്തുടനീളമുള്ള വ്യാപക പരിശോധനയുടെ ഭാഗമായാണ് ഈ കേന്ദ്രങ്ങള്‍.

ലോകതലത്തില്‍ തന്നെ വ്യാപക പരിശോധന നടത്തിയ രാജ്യമാണ് യു എ ഇ. 50 ലക്ഷം പരിശോധനകള്‍ യു എ ഇ നടത്തിയിട്ടുണ്ട്.

Share this story