കുവൈത്തില്‍ സബ് കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടപ്പെടും

കുവൈത്തില്‍ സബ് കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ പദ്ധതികളുടെ സബ് കരാര്‍ ഏറ്റെടുത്തവരുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികളെയും പിരിച്ചുവിടുന്നു. ഇത്തരത്തില്‍ ജോലി ചെയ്യുന്ന 50 ശതമാനം പ്രവാസികളെ വരും മാസങ്ങളില്‍ പിരിച്ചുവിടാനാണ് പദ്ധതി.

മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കും. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങിയിട്ടുണ്ട്.

സാങ്കേതികയിതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉപ കരാര്‍ ലഭിച്ചവര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികളെയും പിരിച്ചുവിടുന്നത്.

Share this story