എല്ലാ ഗ്രൂപ്പിലുമുള്ള രക്തം ആവശ്യമുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

എല്ലാ ഗ്രൂപ്പിലുമുള്ള രക്തം ആവശ്യമുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്‌കറ്റ്: എല്ലാ ഗ്രൂപ്പിലുമുള്ള രക്തം ആവശ്യമുണ്ടെന്ന് ഒമാനിലെ ബ്ലഡ് ബാങ്ക് സര്‍വീസസ് വകുപ്പ്. ബൗശറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലാണ് രക്തം ആവശ്യമുള്ളത്.

വിവിധ ഗ്രൂപ്പിലുള്ള രക്തത്തിന്റെ ക്ഷാമം രൂക്ഷമാണ് ബൗശറിലെ സെന്‍ട്രല്‍ രക്ത ബാങ്കില്‍. ശനിയാഴ്ച മുതല്‍ വ്യാഴം വരെ ഈദ് അവധി ദിനങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബൗശറിലെ സെന്‍ട്രല്‍ രക്ത ബാങ്കിലെത്തേണ്ടത്.

പ്ലാസ്മ നല്‍കാന്‍ ആഗ്രഹിക്കുന്ന ദാതാക്കള്‍ വൈകിട്ട് നാലിന് മുമ്പ് എത്തണം. ലൊക്കേഷന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://goo.gl/maps/kUNuVELi3VuE2Pf69.

Share this story