ദുബൈയില്‍ യാത്രാ രേഖകള്‍ പരിശോധിക്കാന്‍ ഡിജിറ്റല്‍ വിജ്ഞാനകോശം

ദുബൈയില്‍ യാത്രാ രേഖകള്‍ പരിശോധിക്കാന്‍ ഡിജിറ്റല്‍ വിജ്ഞാനകോശം

ദുബൈ: വ്യാജ യാത്രാ രേഖകള്‍ കണ്ടെത്തുന്നതിന് ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയ (വിജ്ഞാനകോശം) സംവിധാനവുമായി ദുബൈ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സി (ജി ഡി ആര്‍ എഫ് എ)ന്റെ സ്വതന്ത്ര സംവിധാനമാണ് ദുബൈ ഇ- ഡോക്യുമെന്റ്‌സ് സിസ്റ്റം എന്ന ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയ.

യു എ ഇ, നെതര്‍ലാന്‍ഡ്‌സ്, കാനഡ, യു എസ്, ഓസ്‌ട്രേലിയ തുടങ്ങിയവക്ക് അംഗത്വമുള്ള എഡിസണ്‍ടിഡി എന്ന സംവിധാനത്തിന് സമാനമാണിത്. രാജ്യത്തിന്റെ സുരക്ഷാ, ഡിജിറ്റല്‍ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതാണ് ഈ സംവിധാനം.

കൂടുതല്‍ നൂതന സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ജി ഡി ആര്‍ എഫ് എ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു.

Share this story