31 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നിരോധനം: പത്ത് ദിവസം കൂടുമ്പോള്‍ പുനഃപരിശോധന നടത്തുമെന്ന് കുവൈറ്റ്

31 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നിരോധനം: പത്ത് ദിവസം കൂടുമ്പോള്‍ പുനഃപരിശോധന നടത്തുമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം ഓരോ പത്ത് ദിവസം കൂടുമ്പോഴും പുനഃപരിശോധിക്കുമെന്ന് കുവൈറ്റ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് അതാത് രാജ്യങ്ങളെ പുനഃപരിശോധനക്ക് വിധേയമാക്കുക.

ഡോക്ടര്‍, നഴ്‌സ്, അധ്യാപകര്‍, ജഡ്ജി തുടങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചുവരുന്നതിന് മുന്‍ഗണന നല്‍കുന്ന തരത്തില്‍ ക്രമീകരണം കൊണ്ടുവരും. മാര്‍ച്ച് 13ന് മുമ്പ് ഇഷ്യൂ ചെയ്ത എല്ലാ തരത്തിലുള്ള വിസകളും റദ്ദാകും.

പുതിയ വിസ ലഭിക്കേണ്ടവര്‍ അടുത്ത് പ്രഖ്യാപിക്കുന്ന വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് വീണ്ടും അപേക്ഷിക്കണം. കാലാവധി അഞ്ച് മാസം കഴിഞ്ഞതിനാല്‍ കാലഹരണപ്പെട്ടെന്നും അതിനാല്‍ മാര്‍ച്ച് 13ന് മുമ്പുള്ള എല്ലാ കുടുംബ, ടൂറിസ്റ്റ്, വാണിജ്യ, സര്‍ക്കാര്‍ വിസകളും ആശ്രിത, തൊഴില്‍ വിസകളും റദ്ദായതായും അധികൃതര്‍ അറിയിച്ചു.

Share this story