ഒമാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ശനിയാഴ്ച പിന്‍വലിക്കും; ദോഫാറില്‍ തുടരും

ഒമാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ശനിയാഴ്ച പിന്‍വലിക്കും; ദോഫാറില്‍ തുടരും

മസ്‌കറ്റ്: കഴിഞ്ഞ മാസം 25ന് ആരംഭിച്ച രാജ്യത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സുപ്രീം കമ്മറ്റി തീരുമാനിച്ചു. ശനിയാഴ്ചയാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുക.

ശനിയാഴ്ച രാവിലെ ആറ് മുതലാണ് ഗവര്‍ണറേറ്റുകള്‍ക്കിടയിലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത്. അതേസമയം, ദോഫാര്‍ ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ തുടരും.

രാത്രികാല സഞ്ചാര നിയന്ത്രണത്തിന്റെ സമയം ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാക്കി കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 വരെയാണ് ഇത്.

Share this story