ഖത്തറില്‍ പ്രചരിക്കുന്ന ആ വാര്‍ത്ത തെറ്റ്

ഖത്തറില്‍ പ്രചരിക്കുന്ന ആ വാര്‍ത്ത തെറ്റ്

ദോഹ: ഖത്തറിലെ ചില റോഡുകളില്‍ വേഗപരിധിയില്‍ മാറ്റം വരുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലാണ് തെറ്റായ സന്ദേശം പ്രചരിക്കുന്നത്.

ചില റോഡുകളിലും ടണലുകളിലും വേഗപരിധിയില്‍ മാറ്റം വരുത്തുകയോ പരിഷ്‌കരിക്കുകയോ ചെയ്തുവെന്നാണ് സന്ദേശം. ഇത് തെറ്റാണെന്ന് ട്രാഫിക് വകുപ്പ് ട്വിറ്ററില്‍ അറിയിച്ചു.

നിലവിലെ വേഗപരിധി എല്ലാ ഡ്രൈവര്‍മാരും പാലിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും വകുപ്പ് ഓര്‍മ്മപ്പെടുത്തി.

Share this story