കുവൈറ്റില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് പത്ത് മുതല്‍ നാട്ടിലേക്ക് മടങ്ങാം; ദിവസം ആയിരം പേര്‍ക്ക് അവസരം

കുവൈറ്റില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് പത്ത് മുതല്‍ നാട്ടിലേക്ക് മടങ്ങാം; ദിവസം ആയിരം പേര്‍ക്ക് അവസരം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് പത്ത് മുതല്‍ ഒക്ടോബര്‍ 24 വരെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം. കുവൈറ്റ് അധികൃതരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണിത്.

കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള വിമാനങ്ങള്‍ മാത്രമാണ് അനുവദിക്കുക. പ്രതിദിനം ആയിരം പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക.

കുവൈറ്റിലെയും ഇന്ത്യയിലെയും വിമാനങ്ങള്‍ക്ക് തുല്യ സീറ്റുകളാണ് അനുവദിക്കുക. നിലവില്‍ കുവൈറ്റില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനരാരംഭിച്ചെങ്കിലും ഇന്ത്യയടക്കമുള്ള 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല.

Share this story