സായാഹ്ന സൈക്കിള്‍ സവാരിയുമായി സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കി ശൈഖ് മുഹമ്മദ്
ദുബൈ: യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സായാഹ്ന സവാരി നടത്തുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കൂട്ടാളികള്‍ക്കൊപ്പം സൈക്കിളില്‍ മാസ്ക് ധരിച്ച് ദുബൈ ചുറ്റുന്നതിന്റെ നിരവധി ചിത്രങ്ങളാണുള്ളത്.
ദുബൈ വാട്ടര്‍ കനാല്‍ ചുറ്റുന്ന നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല റോഡരികില്‍ വെച്ച് നിസ്കാരത്തിന് തയ്യാറെടുക്കുന്നതിന്റെ വീഡിയോയുമുണ്ട്.
കൊറോണവൈറസിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു സൈക്കിള്‍ സവാരി. മാസ്ക് ധരിച്ചാണ് ശൈഖ് മുഹമ്മദും സംഘവും സവാരി നടത്തിയത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
