സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: സ്വന്തം നാടുകളില്‍ കുടുങ്ങിപ്പോയ ജീവനക്കാരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് മുന്‍ഗണന നല്‍കുന്നതിനാണിത്. നിരോധനമുള്ള രാജ്യങ്ങളിലെയും ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി ലഭിക്കാന്‍ സാധ്യതയുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ, അദ്ധ്യാപകര്‍, പ്രവാസികളുടെ ഭാര്യമാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ക്കും നിരോധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരാന്‍ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

പൂര്‍ണ്ണമായ പേര്, ജോലി, സിവില്‍ ഐഡി നമ്പര്‍, തൊഴില്‍ സ്ഥലം, സ്‌പെഷ്യാലിറ്റി, പാസ്‌പോര്‍ട്ട് നമ്പര്‍, പൗരത്വം, താമസിക്കുന്ന രാജ്യം, ബന്ധുക്കളുടെ പേരുകള്‍, റസിഡന്‍സ് പെര്‍മിറ്റിന്റെ കാലാവധി തുടങ്ങിയ വിശദാംശങ്ങളാണ് ആരോഗ്യ മന്ത്രാലയത്തിന് നല്‍കേണ്ടത്.

Share this story