യു എ ഇ ടവറില്‍ തീപ്പിടുത്തം
അബുദബി: അബുദബിയിലെ യു എ ഇ ടവറില്‍ വെള്ളിയാഴ്ച രാത്രി തീപ്പിടുത്തമുണ്ടായി. വിവരമറിഞ്ഞയുടനെ അബുദബി സിവില്‍ പോലീസ് സ്ഥലത്തെത്തി തീയണച്ചു.
അല്‍ മമൂറ ഡിസ്ട്രിക്ടിലെ അല്‍ മര്‍വു സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഭയങ്കര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ തീ പിടിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സിവില്‍ ഡിഫന്‍സിന്റെ വാഹനങ്ങള്‍ സ്ഥലത്തെത്തി പ്രദേശം ബന്തവസ്സാക്കി. കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും മറ്റ് അപാര്ട്ട്മെന്റുകളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
