ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് കുവൈറ്റ് താൽക്കാലികമായി നിർത്തിവച്ചു

Share with your friends

കുവൈറ്റ് സിറ്റി: ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈറ്റ്. ഈ നടപടി സ്വീകരിക്കാൻ കാരണം എഞ്ചിനീയറുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്.

ഈ തീരുമാനം എടുത്തത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സും, പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ സർട്ടിഫിക്കറ്റുകൾ സൊസൈറ്റി നിരസിച്ചതിന് ശേഷവും ചില ഇന്ത്യാക്കാർ എഞ്ചിനീയർ പദവി നേടിയിട്ടുണ്ടെന്നും കുവൈറ്റ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സർക്കാർ ഏജൻസികളുടെ വ്യാജ മുദ്രകൾ ഉപയോഗിക്കുന്ന സംഘങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.

മാത്രമല്ല കമ്പനികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനായി വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നിബന്ധനകൾ പാലിക്കാത്തതിനാൽ 3000 ഇന്ത്യാക്കാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാൻ കെഎസ്ഇ വിസമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!