സുൽത്താനേറ്റിൽ യാത്രാ വിലക്കുകൾ അവസാനിച്ചു

സുൽത്താനേറ്റിൽ യാത്രാ വിലക്കുകൾ അവസാനിച്ചു

ഒമാൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താനേറ്റിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകൾ അവസാനിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയത്.

രാജ്യത്ത് കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെന്നും പൊതു ജനങ്ങൾ കൃത്യമായ ജാഗ്രത പുലർത്തുവാൻ സ്വയം തയ്യാറാകണമെന്നും സുപ്രീം കമ്മിറ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.

പൊതു ഇടങ്ങളിൽ സഞ്ചരിക്കുമ്പോൾ സുരക്ഷാ മാസ്‌ക്കുകൾ നിർബന്ധമായും ധരിക്കുകയും, കൃത്യമായ സാമൂഹിക അകലം ഉറപ്പു വരുത്തുകയും വേണം.

Share this story