ഹറമിലും മസ്ജിദുന്നബവിയിലും കാർപെറ്റ് വിരിക്കൽ പൂർത്തിയായി 

ഹറമിലും മസ്ജിദുന്നബവിയിലും കാർപെറ്റ് വിരിക്കൽ പൂർത്തിയായി 

മക്ക: വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും കാർപെറ്റ് വിരിക്കൽ ജോലികൾ പൂർത്തിയായി. വിശുദ്ധ ഹറമിൽ മതാഫിലും അടിയിലെ നിലയിലും ഒന്നാം നിലയിലും കിംഗ് ഫഹദ് വികസന ഭാഗത്തുമായി 9,000 ലേറെ കാർപെറ്റുകളാണ് വിരിച്ചത്.

ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം പാലിച്ചാണ് കാർപെറ്റുകൾ വിരിച്ചിരിക്കുന്നത്. ഹറമിൽ പ്രത്യേകം അടയാളം രേഖപ്പെടുത്തി നമസ്‌കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കിടയിൽ രണ്ടു മീറ്റർ അകലം ഉറപ്പുവരുത്തിയിട്ടുമുണ്ട്. കാർപെറ്റുകൾ അടക്കം വിശുദ്ധ ഹറമിലെ എല്ലാ ഭാഗങ്ങളിലും 24 മണിക്കൂറും അണുനശീകരണ ജോലികൾ തുടരുന്നുമുണ്ട്.

മസ്ജിദുന്നബവിയിൽ വികസന ഭാഗങ്ങളിലും മുറ്റങ്ങളിലുമാണ് കാർപെറ്റുകൾ വിരിച്ചിരിക്കുന്നത്. വിശ്വാസികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പുവരുത്തിയും കൊറോണ വ്യാപനം തടയുന്ന ആരോഗ്യ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ചുമാണ് 7,000 കാർപെറ്റുകൾ വിരിച്ചത്. നിലം അണുവിമുക്തമാക്കിയ ശേഷമാണ് കാർപെറ്റ് വിരിക്കൽ ജോലികൾ പൂർത്തിയാക്കിയത്.

Share this story